കൊല്ലം: മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ കൊല്ലം മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണം ലോക പ്രശസ്ത ഇൻറ്റർവെൻഷണൽ കാർഡിയോളജിസ്റ്റും മെഡിട്രീന ഗ്രൂപ്പിന്റെ സാരഥിയും മങ്ങാട് സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ. പ്രതാപ് കുമാർ നിർവഹിച്ചു.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിൽ ആയിരക്കണക്കിന് നോട്ടുബുക്കുകളാണ് മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ നൽകുന്നത്. കേരള ബാങ്ക് ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ അഡ്വ. ജി. ലാലു സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മെഡിട്രീന ഹോസ്പിറ്റൽ സി.ഒ.ഒ രജിത് രാജൻ, ഡയറക്ടർ പ്രിൻസ്, ഹെഡ്മിസ്ട്രസ് ശ്രീലത, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |