SignIn
Kerala Kaumudi Online
Thursday, 18 July 2024 8.15 AM IST

ഭാര്യാസഹോദരിയുടെ ഭർത്താവിനെ വധിക്കാൻ ശ്രമം, പ്രതി പിടിയിൽ

santhosh
സന്തോഷ്

കൊല്ലം: ഭാര്യാ സഹോദരിയുടെ ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. കല്ലുവാതുക്കൽ പുലിക്കുഴി സന്തോഷ് ഭവനിൽ സന്തോഷ് (49) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10നാണ് സംഭവം. അയൽ വീട്ടിൽ താമസിക്കുന്ന ഹരിദാസിനാണ് കുത്തേറ്റത്. ഭാര്യയുമായി അകൽച്ചയിലായിരുന്ന പ്രതി കല്ലുവാതുക്കലുള്ള ഭാര്യവീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച ഹരിദാസിനെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ എസ്.ഐ രാമചന്ദ്രൻ, എ.എസ്.ഐ ജയൻ, സി.പി.ഒമാരായ സബിത്ത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.