ചവറ: പതിനെട്ടാം ലോക്സഭയിലേക്ക് റെക്കോർഡ് ഭൂരിപക്ഷത്തിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എൻ.കെ.പ്രേമചന്ദ്രൻ എം.പി ഇന്ന് ചവറ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8 ന് ചവറ തെക്കുംഭാഗം പഞ്ചായത്തിലെ ദളവാപുരത്ത് നിന്ന് ആരംഭിക്കുന്ന സ്വീകരണ പര്യടനം തേവലക്കര, വടക്കുംതല, പന്മന, ചവറ, നീണ്ടകര, ശക്തികുളങ്ങര എന്നീ പ്രദേശങ്ങളിലുടെ സഞ്ചരിച്ച് കാവനാട് ജംഗ്ഷിൽ പര്യടനം സമാപിക്കും. ചവറ നിയോജക മണ്ഡലത്തിലൂടെ പര്യടനം നടത്തുന്ന എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് ജനകീയ വിഷയങ്ങളെ സംബന്ധിച്ചുള്ള പരാതികൾ ബോധിപ്പിക്കാനും നിവേദനങ്ങൾ സമർപ്പിക്കാനുമുള്ള അവസരം ഉണ്ടായിരിക്കുമെന്ന് യു.ഡി.എഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ കോലത്ത് വേണു ഗോപാലും കൺവീനർ അഡ്വ.ജസ്റ്റിൻ ജോണും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |