കൊട്ടാരക്കര : എഴുത്തുകാരി മാധവിക്കുട്ടിയുടെ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന് വാളകം മേഴ്സിഹോം ഗാന്ധിഭവനിൽ നടക്കും. രാവിലെ 10ന് നോവലിസ്റ്റ് ബാബു തടത്തിൽ ഉദ്ഘാടനം ചെയ്യും. കിരീടം ബുക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കവി അഞ്ചൽ ദേവരാജൻ അദ്ധ്യക്ഷനാകും. മാധവിക്കുട്ടി പുരസ്കാരം ഡോ.തേവന്നൂർ മണിരാജിന് മുൻ കളക്ടർ പി.അർജ്ജുനൻ സമർപ്പിക്കും. അദ്ധ്യാപകർക്കും എഴുത്തുകാർക്കും ആദരവ് സമർപ്പിക്കും. പി.തോമസ്, എൻ.കെ.ബാലചന്ദ്രൻ, ഡോ.രശ്മി രാജ്, റെയ്ന വിനു, കെ.എം.റെജി, ബെൻസി റെജി, കെ.അജിത, ഡോ.വിൻസന്റ് ഡാനിയൽ, ജേക്കബ് അറയ്ക്കൽ, കെ.രാജൻ, കെ.ആർ.ഉത്തമൻ എന്നിവർ സംസാരിക്കും. പുസ്തക പ്രകാശനം, വിദ്യാർത്ഥികൾക്ക് അനുമോദനം എന്നിവയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |