അലനല്ലൂർ: അട്ടപ്പാടി പാലൂർ ഗവ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി അലനല്ലൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്. നാഷണൽ സർവീസ് സ്‌കീം വിദ്യാശ്രയം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ 70 ഓളം വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ പഠനോപകരണങ്ങൾ സമാഹരിച്ച് വിതരണം ചെയ്തത്. നോട്ട് പുസ്തകം, കുട, ബാഗ്, ഇൻസ്ട്രുമെന്റ് ബോക്സ്, ക്രയോൺ, വാട്ടർ ബോട്ടിൽ തുടങ്ങിയ സാധനങ്ങളാണ് സ്‌കൂളിൽ എത്തിച്ചു നൽകിയത്. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. എൻ.എസ്.എസ് വിദ്യാർത്ഥികൾ കുട്ടികൾക്കായി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പാലൂർ ജി.യു.പി.എസ് പ്രധാനാദ്ധ്യാപിക വി.രങ്കി, സീനിയർ അസിസ്റ്റന്റ് സി.പി.തമ്പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.ഷാജി, വി.ആർ.രതീഷ്, കെ.പ്രകാശ്, ടി.ഷംന, എം.ടി.സൗമ്യ, എൻ.എസ്.എസ് വോളന്റിയർ ലീഡർമാരായ സി.ശ്രീലക്ഷ്മി, കെ.സഞ്ജയ് പ്രസാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |