കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിനോദസഞ്ചാരികളുമായെത്തുന്ന ടാക്‌സികളിൽ നിന്ന് ടോൾ പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാരിന്റെയും വിമാനത്താവള അധികൃതരുടെയും ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭമാരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി. ജോജിൻ എസ്. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് വിളയൂർ, സെക്രട്ടറി മനാഫ്, സനോജ് പി. മാത്യു, ബിനോജ് മാത്യു, തൻസിഹ്, പ്രജീഷ് , ഓർഗനൈസിംഗ് സെക്രട്ടറി ടി.ബി.സാജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |