അടൂർ : അടൂർ നഗരസഭ കെട്ടിടത്തിന്റെയും ബസ് ടെർമിനലിന്റെയും നിർമ്മാണം പുരോഗമിക്കുന്നു. .മൂന്ന് നിലകളിലാണ് കെട്ടിടം. വയറിംഗ്, പ്ലംബിംഗ്, ഫയർ ആൻഡ് സേഫ്റ്റി പ്രവർത്തനങ്ങളാണ് ഇനി നടക്കേണ്ടത്. ഫയർ ആൻഡ് സേഫ്റ്റി പ്രവർത്തനങ്ങൾക്ക് 1.25 കോടി രൂപ വേണ്ടിവരുമെന്ന് കരുതുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇതുവരെ 6.6 കോടി ചെലവായി. 8 കോടി രൂപ ഇനി വേണം. ഇതിനായി നഗരസഭ ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ട്. അടൂർ ബൈപാസിനു സമീപമാണ് കെട്ടിടം. . താഴത്തെ നിലയിൽ വാഹന പാർക്കിംഗിന് സൗകര്യമുണ്ടാകും. ഒന്നാം നിലയിൽ ഒാഫീസ് മുറികൾ. മുകൾനിലയിൽ നഗരസഭാ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, സെക്രട്ടറി എന്നിവർക്കുള്ള മുറികൾ എന്നിവയും കൗൺസിൽ ഹാളും കോൺഫറൻസ് ഹാളും ഉണ്ടാകും. നഗരസഭ കാര്യാലയത്തോട് ചേർന്നുള്ള ബസ് ടെർമിനലിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഈ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും പണിതുടങ്ങാൻ സാധിച്ചിരുന്നില്ല. നിർമ്മാണം ഉടൻ പൂർത്തീകരിക്കാൻ ശ്രമങ്ങൾ നടന്നുവരികയാണെന്ന് നഗരസഭ ചെയർമാൻ കെ.മഹേഷ് കുമാർ കേരളകൗമുദിയോട് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |