തൃശൂർ: 10 പെൺകുട്ടികളുടെ ചിത്രപ്രദർശനം 'അകലമരികെ' ഇന്നു മുതൽ ആറ് വരെ തൃശൂർ ലളിതകലാ അക്കാഡമി ഹാളിൽ നടക്കും. 2020ൽ കൊറോണക്കാലത്ത് ആരംഭിച്ച ഓൺലൈൻ ചിത്രകലാ ക്ലാസിൽ പഠിച്ച കേരളത്തിനകത്തും വിദേശത്തുമുള്ള ആദ്യ ബാച്ചിലെ 10 കുട്ടികൾ വരച്ച 150ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാകുകയെന്ന് ചിത്രകാരി ശ്രീജ കളപ്പുരയ്ക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിത്രങ്ങൾ വിറ്റു കിട്ടുന്ന പണം രോഗികളെ പരിപാലിക്കുന്ന പാലിയേറ്റീവ് കെയറിന് നൽകുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചിത്രകാരൻ മദനൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രദർശനം. വാർത്താ സമ്മേളനത്തിൽ വിദ്യാർഥികളായ വൈഖരി ഷാജു, നൈസ മറിയം ജേക്കബ്, ശ്രീനന്ദ സന്തോഷ്, പ്രയുക്ത രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |