ക്രിക്കറ്റ് സെലക്ഷൻ ട്രയൽസ് 19ന്
Friday 15 May 2026 12:52 AM IST
കൊല്ലം: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 14 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് 19ന് സെലക്ഷൻ ട്രയൽസ് നടത്തും. രാവിലെ 9 ന് കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസിൽ നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്രിക്കറ്റ് യൂണിഫോമിൽ എത്തേണ്ടതാണ്. 2012 സെപ്തംബർ ഒന്നിനു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. 18ന് ഉച്ചയ്ക്ക് ഒന്നിന് മുൻപ് കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8943785020, 9544594579