നാടാകെ യു.ഡി.എഫ് ആഹ്ലാദ പ്രകടനം
Friday 15 May 2026 12:05 AM IST
കൊല്ലം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചതിന്റെ ആഹ്ലാദത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ജനാധിപത്യ കേരളം മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ള നേതാവാണ് വി.ഡി. സതീശനെന്നും ഭാവി കേരളം വി ഡി യുടെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്നും ചിന്നക്കടയിൽ നടന്ന ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. മേയർ എ.കെ. ഹഫീസ്, എസ്. വിപിനചന്ദ്രൻ, ജി. ജയപ്രകാശ്, ആർ. രമണൻ, വിഷ്ണു സുനിൽ പന്തളം, ഡി. ഗീതാകൃഷ്ണൻ, അഭിലാഷ് കുരുവിള, ലൈലകുമാരി, ബി. ശങ്കരനാരായണപിള്ള, എസ്. നാസർ, ഉദയ തുളസീധരൻ എന്നിവർ സംസാരിച്ചു.