വൈദ്യുത പോസ്റ്റുകളിലെ കേബിളുകൾ നീക്കണം

Saturday 16 May 2026 12:57 AM IST

കൊല്ലം: കോർപ്പറേഷൻ പരിധിയിൽ പല ഭാഗങ്ങളിലും വൈദ്യുത പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള കേബിളുകൾ അപകടകരമായ അവസ്ഥയിലായതിനാൽ ഇത് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും കേബിൾ ടി.വി ഓപ്പറേറ്റർമാരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം മേയറുടെ ചേംബറിൽ നടന്നു.

അനധികൃതമായി കേബിളുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തം നിലയിൽ അതത് കമ്പനികൾ തന്നെ നീക്കം ചെയ്യണമെന്ന് യോഗം തീരുമാനിച്ചു. തുടർന്ന് കെ.എസ്.ഇ.ബി മേൽ നോട്ടത്തിൽ കേബിൾ ടി.വി ഓപ്പറേറ്റർമാരുമായി നടന്ന യോഗത്തിൽ കേബിളുകൾ സംയുക്തമായി നീക്കം ചെയ്യാൻ തീരുമാനിച്ചു. മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയാ സുകുമാരൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അഡ്വ. എം.എസ്. ഗോപകുമാർ, എ.സദക്കത്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.