എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം എ പ്ളസിൽ തിളക്കം, വിജയത്തിൽ ഇടിവ്
വിജയശതമാനം കുറഞ്ഞു, കൂടുതൽ എ പ്ളസ് ജില്ലയിൽ
കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് എന്ന അഭിമാന നേട്ടം സ്വന്തമാക്കി കൊല്ലം ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ലയായി കൊട്ടാരക്കര മാറിയത് ഇരട്ടി മധുരമായി.
അതേസമയം ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞവർഷത്തേതിന്റെ പകുതിയായി. വിജയശതമാനം കഴിഞ്ഞവർഷത്തെ 99.41ൽ നിന്നും ഇത്തവണ 99.38 ആയി ഇടിഞ്ഞു. വിജയശതമാനത്തിൽ സംസ്ഥാനത്ത് പത്താം സ്ഥാനത്താണ് കൊല്ലം. കഴിഞ്ഞവർഷം പന്ത്രണ്ടാം സ്ഥാനമായിരുന്നു.
ജില്ലയിൽ ആകെ പരീക്ഷ എഴുതിയ 28,903 വിദ്യാർത്ഥികളിൽ 28,723 പേർ ഉപരിപഠനത്തിന് അർഹത നേടി. 3357 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 14,676 ആൺകുട്ടികളിൽ 14,593 പേരും 14227 പെൺകുട്ടികളിൽ 14130 പേരും ഉപരിപഠനത്തിന് യോഗ്യരായി.
വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, ഉപരി പഠന യോഗ്യത, വിജയശതമാനം, ഫുൾ എ പ്ലസ്
കൊട്ടാരക്കര: 7340 - 7307 - 99.55 - 1276 പുനലൂർ: 6172 - 6127 - 99.27 - 652 കൊല്ലം: 15391 - 15289 - 99.34 - 1429
................................................................
പരീക്ഷ എഴുതിയവർ: 28,903 ഉപരിപഠന യോഗ്യത നേടിയവർ: 28,723 എല്ലാ വിഷയങ്ങൾക്കും എ പ്ലസ്: 3,357
..................................................
എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ
2175 പെൺകുട്ടികളും 1182 ആൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സർക്കാർ സ്കൂളുകളിലെ 1306 വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളുകളിലെ 1894 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് സ്കൂളുകളിലെ 157 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
വർഷം, എ പ്ളസ് ഇന്ന ക്രമത്തിൽ
2026: 3357 2025: 6094 2024: 7146 2023: 6458 2022: 4,091 2021: 9,701 2020: 4,279 2019: 4,012 2018: 3,361 2017: 2,050 2016: 2,391
വിജയശതമാനം
2026: 99.38 % 2025: 99.41 % 2024: 99.55 % 2023: 99.51 % 2022: 98.8 % 2021: 99.25 % 2020: 99.08% 2019: 98.36% 2018: 97.96% 2017: 96.9% 2016: 97.32%
........................................
153 സ്കൂളുകൾക്ക് നൂറുമേനി
സർക്കാർ - 53 എയ്ഡഡ് - 83 അൺ എയ്ഡഡ്- 17