പുനലൂർ: ശക്തമായ മഴയിൽ പട്ടണത്തിലൂടെ കടന്ന് പോകുന്ന വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിലും സമീപത്തെ സ്വകാര്യ ആശുപത്രിയുടെ ഒന്നാം നിലയിലും വെള്ളം കയറിയത് ആശങ്കയ്ക്ക് കാരണമായി. ഇന്നലെ ഉച്ചയോടെയാണ് വെളളം ഉയർന്നത്. പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെട്ടിപ്പുഴ തോട് നിറഞ്ഞൊഴുകിയതാണ് വെള്ളം കയറാൻ കാരണം.
ആശുപത്രിക്ക് എതിർ ഭാഗത്തുള്ള പ്രാർത്ഥനാലയത്തിന്റെ ഗ്രൗണ്ടും വെള്ളത്തിൽ മുങ്ങി. ചെമ്മന്തൂരിൽ നിന്ന് കുതിരച്ചിറ വഴി നരക്കല്ലിൽ പോകുന്ന റോഡിലും നിരവധി സ്ഥാപനങ്ങളിൽ മഴ വെള്ളം കയറി. ചാലിയക്കര ആറ്റിൽ വെള്ളം ഉയർന്നതോടെ സമീപത്തെ കമ്പിപ്പാലവും മുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |