SignIn
Kerala Kaumudi Online
Thursday, 19 September 2024 10.00 PM IST

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കുമ്മിൾ ബ്രാഞ്ച് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
v
കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കുമ്മിൾ ബ്രാഞ്ച് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാ ടനം ചെയ്യുന്നു. മന്ത്രി ജെ. ചിഞ്ചുറാണി സമീപം

കടയ്ക്കൽ: കടയ്ക്കൽ വിപ്ലവ ചരിത്രവും ഡൽഹിയിലെ കർഷക സമരങ്ങളും കൂട്ടിവായിക്കേണ്ട കാലമാണിതെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കുമ്മിൾ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ബാങ്കുകൾ പോലും തകർച്ചയെ നേരിടുന്ന ഈ കാലത്ത്
സഹകര ബാങ്കുകൾ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ പാടില്ലെന്ന് കേന്ദ്രം വാശിപിടിക്കുന്നത് സഹകരണ മേഖലയെ തകർക്കാനാണ്. സഹകരണ മേഖലയെ മുൻനിറുത്തി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ നയം. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് അടക്കം നേടിയ വി. മിഥുൻ, ശരത്, ഷൈലാ ഷാജഹാൻ, അനന്ത ലക്ഷ്മി എന്നിവരെയും ബാങ്കിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്ത ബിജുവിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, എസ്. മോഹനൻ പോറ്റി, കെ. മധു, എം. മനോജ് കുമാർ, പി. പ്രതാപൻ, എം. നസീർ, ജെ.സി. അനിൽ, ടി.എസ്. പ്രഫുല്ലഘോഷ്, എ.എം. ഇർഷാദ്, എസ്. രാധിക, ബാങ്ക് സെക്രട്ടറി പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.