കൊല്ലം: എൻ.എസ്. ആയുർവേദ ആശുപത്രിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ശേഷം 2 മണി വരെ നടക്കും. പ്രഗത്ഭരായ 30 ഓളം ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നൽകും. എൻ.എസ്. സഹകരണ ആശുപത്രിയുടെ രണ്ടാം കാമ്പസായ എൻ.എസ്.മെഡിലാൻഡിലെ പുതിയ ആയുർവേദ ആശുപത്രിയിലാണ് ക്യാമ്പ്. ആയുർവേദ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കായ ചികിത്സ, ശല്യ തന്ത്രം, ശാലക്യ തന്ത്രം, പ്രസൂതി തന്ത്രം, കൗമാരഭൃത്യം, സ്വസ്ഥവൃത്തം, മാനസികോരോഗ്യം, ത്വക്ക് രോഗ ചികിത്സ, കൊവിഡ് പ്രതിരോധ ചികിത്സ, കൊവിഡാനന്തര ചികിത്സ തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ മരുന്നുകളും സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |