SignIn
Kerala Kaumudi Online
Thursday, 19 September 2024 5.47 PM IST

കുമ്പളം കാലത്തിന് മുമ്പേ നടന്ന കർമ്മയോഗി

Increase Font Size Decrease Font Size Print Page
kpcc

കൊല്ലം: സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യ പരിഷ്കരണത്തിലും ധീരമായി നേതൃത്വം നൽകിയതിനൊപ്പം ആദ്ധ്യാത്മിക പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയ കുമ്പളത്ത് ശങ്കുപ്പിള്ള കാലത്തിന് മുമ്പേ സഞ്ചരിച്ച കർമ്മയോഗിയായിരുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും കെ.പി.സി.സി പ്രസിഡന്റും പന്മന ആശ്രമം സ്ഥാപകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 53-ാമത് ചരമ വാർഷിക ദിനത്തിൽ കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി അംഗം കോയിവിള രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എസ്. വിപിനചന്ദ്രൻ, എം. സുജയ്, കലയപുരം മോനച്ചൻ, സാജ നല്ലേപ്പറമ്പിൽ, എം.കെ.ജഹാംഗീർ, റോസ് ആനന്ദ്, ജെ. ചന്ദ്രൻ പിള്ള, നസീർ ഭായ്, മോഹൻ ജോൺ, ജി.കെ. പിള്ള തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.