കൊല്ലം: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയും രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത അക്രമികൾക്കെതിരെയും നിയോജക മണ്ഡലാടിസ്ഥാനത്തിൽ 27 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.
കൊല്ലം - കൊടിക്കുന്നിൽ സുരേഷ് എം.പി, കരുനാഗപ്പള്ളി - എൻ.അഴകേശൻ, കുന്നത്തൂർ - പി.രാജേന്ദ്രപ്രസാദ്, ഇരവിപുരം - ബിന്ദുകൃഷ്ണ, ചവറ - കെ.സുരേഷ്ബാബു, ചാത്തന്നൂർ - ചാമക്കാല ജ്യോതികുമാർ, കുണ്ടറ - എ.ഷാനവാസ്ഖാൻ, കൊട്ടാരക്കര - കെ.സി.രാജൻ, പുനലൂർ - ഡോ.ജി.പ്രതാപവർമ്മതമ്പാൻ, ചടയമംഗലം - എം.എം.നസീർ, പത്തനാപുരം - ഡോ.ശൂരനാട് രാജശേഖരൻ എന്നീ നേതാക്കൾ ഉദ്ഘാടനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |