പാരിപ്പള്ളി: കരിമ്പാലൂരിൽ തർക്കവഴിയിൽ കാർ പാർക്ക് ചെയ്തതിന് ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിക്കുകയും കാർ തല്ലിതകർക്കുകയും ചെയ്തു. ശ്രീരാമപുരം ശ്രീഗണേശൻ വീട്ടിൽ ഷൈജുവിനാണ് (41) കുത്തേറ്റത്.
പ്രതിയായ കരിമ്പാലൂർ ജിജി മന്ദിരത്തിൽ സുധാകരൻ (71)പൊലീസ് നിരീക്ഷണത്തിൽ പാരിപ്പള്ളി മെഡിക്കൽകോളേജിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് സുധാകരന്റെ അയൽവാസിയായ രാജേന്ദ്രൻപിള്ളയുമായുള്ള തർക്കവഴിയിൽ ഷൈജു കാർ പാർക്ക് ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. പാർക്കിംഗ് സുധാകരൻ ചോദ്യം ചെയ്യുകയും ഷൈജുവിനെ കുത്തിപരിക്കേല്പിക്കുകയും കാർ തകർക്കുകയുമായിരുന്നു. കുത്തേറ്റ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ സുധാകരനെ പാരിപ്പള്ളി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. സുധാകരനും രാജേന്ദ്രൻപിള്ളയുമായുള്ള വഴിത്തർക്കം സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |