SignIn
Kerala Kaumudi Online
Thursday, 19 September 2024 2.29 PM IST

അമിത്ഷായ്ക്ക് നിവേദനം നൽകി കേരള തണ്ടാൻ മഹാസഭ

Increase Font Size Decrease Font Size Print Page

ഓച്ചിറ: കേരള തണ്ടാൻ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് നിവേദനം നൽകി. കേന്ദ മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് നടന്ന പട്ടികജാതി സംഗമത്തിൽ പങ്കെടുത്ത സംസ്ഥാന നേതാക്കളാണ് നിവേദനം നൽകിയത്. സമുദായ ആചാര്യൻ കുഞ്ഞൻ വെളുമ്പന്റെ പേരിൽ സ്റ്റഡി സെന്റർ / വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും 10 കോടി രൂപ ഫണ്ടും അനുവദിക്കുക, ദേശീയ പട്ടികജാതി കമ്മിഷൻ അംഗമായി സമുദായ അംഗത്തെ പരിഗണിക്കുക, മരം കയറ്റ തൊഴിലാളികൾക്ക് അപകടമരണം സംഭവിച്ചാൽ കുടുംബം നിലനിറുത്തുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുക, പട്ടികജാതി/വർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി എജ്യൂക്കേഷൻ / ടെക്നികൽ ഇൻസ്റ്റിറ്റ്യൂഷൻ അനുവദിക്കുക, തെങ്ങ് കയറ്റ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുക, തെങ്ങ് കയറ്റ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ വെൽഫയർ ബോർഡ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. സംസ്ഥാന പ്രസിഡന്റ് ഡോ.പി.എൻ.പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി ജി.വരദരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.