കൊല്ലം: ജില്ല അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 66ാമത് ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യദിനത്തെ മത്സരം പൂർത്തിയായപ്പോൾ 104 പോയിന്റുമായി കൊല്ലം സായി മുന്നേറുന്നു. 44 പോയിന്റോടെ പുനലൂർ എസ്.എൻ കോളജ് രണ്ടാമതും 39 പോയിന്റ് നേടിയ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്. കാരംകോട് വിമല സെൻട്രൽ സ്കൂൾ (29 പോയിന്റ്), തട്ടാമല ഞ്ജാനോദയം ലൈബ്രറി സ്പോർട്സ് ക്ലബ് (28 പോയിന്റ്) എന്നിവയാണ് നാലും അഞ്ചും സ്ഥാനത്ത്.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 10 വയസ് മുതൽ 20 വയസ് വരെയുള്ള കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ജില്ലയിലെ ക്ലബ്, സ്കൂൾ, കോളേജ് എന്നിവയിൽ നിന്നുമായി 1200 പേരാണ് രജിസ്റ്റർ ചെയ്തത്. 158 ഇനങ്ങളിലെ മത്സരങ്ങൾക്കായാണ് രജിസ്ട്രേഷൻ. ബുധനാഴ്ച വരെയാണ് ചാമ്പ്യൻഷിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |