കരുനാഗപ്പള്ളി : തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി നവംബർ 3ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രചരണ ജാഥ സംഘടിപ്പിച്ചു. ചെറിയഴീക്കലിൽ നടന്ന പ്രചരണ ജാഥ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അജി അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി സിബി, ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.എസ്.അബാദ് ഫാഷ, ബ്ലോക്ക് ട്രഷറർ ബി.നിതീഷ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം എം.ആർ.ദീപക്ക് ക്യാപ്ടനും ജെ.എസ്.ജ്യോതിശ്രീ വൈസ് ക്യാപ്ടനും ബ്ലോക്ക് പ്രസിഡന്റ് ബി.കെ.ഹാഷിം മനേജരുമായ ജാഥ മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം കരുനാഗപ്പള്ളിയിൽ സമാപിക്കും. ഇന്ന് മണ്ണടിശ്ശേരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കുഴിവേലി മുക്ക്, സംഘപ്പുരമുക്ക് തുടർന്ന് മൂന്നാംമൂട്ടിൽ സമാപിക്കും. നാളെ ചിറ്റുമൂലയിൽ നിന്ന് തുടങ്ങി വെളുത്തമണൽ, എസ്.എൻ.വി.എൽ.പി എസ് ജംഗ്ഷൻ വഴി കരുനാഗപ്പള്ളി ടൗണിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |