കൊല്ലം: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷികവും കുടുംബ സംഗമവും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ടൂറിസം രംഗത്ത് വേണ്ട സഹായങ്ങൾക്കായി മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും ഇ.ടി.പി, എസ്.ടി.പി എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ മേയറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ട്രഷറർ എൻ.അബ്ദുൽ റസാഖ്, സ്റ്റേറ്റ് സെക്രട്ടറിമാരായ വീരഭദ്രൻ, റോയി മഡോണ, രക്ഷാധികാരിയും സ്റ്റേറ്റ് സെക്രട്ടറിയുമായ ടി.എസ്.ബാഹുലേയൻ, ടി.എം.എസ്.മണി എന്നിവർ സംസാരിച്ചു. കുടുംബ സംഗമത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ മെമ്പർമാരുടെ മക്കൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. നറുക്കെടുപ്പിലൂടെ രണ്ടു ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. എം.എ.റഷീദ്, മുഹമ്മദ് താഹ, ഇ.ഷാജഹാൻ, ഷിഹാസ്, അനൂപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |