കൊല്ലം: പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള ഗവ.വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 7ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഡെപ്യുട്ടി മേയർ കൊല്ലം മധു, ഡിവിഷൻ കൗൺസിലർ എസ്.സജിത ആനന്ദ്, പി.ഡബ്ലിയു.ഡി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ.ബീന, എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ഷാജി, ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ, സംഘടനാനേതാക്കൾ എന്നിവർ പങ്കെടുക്കും.
മൂന്ന് നിലകളിലായി 86 മുറികൾ, മെസ് ഹാൾ, അടുക്കള, വായനാമുറി, റിക്രിയേഷൻ ഹാൾ, യോഗ,വ്യായാമ, പ്രാർത്ഥനാമുറി എന്നീ സൗകര്യങ്ങൾ ഹോസ്റ്റലിൽ ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ വനിതാജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. 1000 രൂപയാണ് പ്രതിമാസ വാടക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |