മുണ്ടക്കയം . മലയോരമേഖലയിൽ കോളനികൾ കേന്ദ്രീകരിച്ച് പലിശസംഘങ്ങൾ പിടിമുറുക്കുന്നു. തുക മുൻകൂറായി നൽകി ആഴ്ചകൾ തോറും പലിശ സഹിതം പിരിച്ചെടുക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം. പ്രളയവും, കൊവിഡും, കാലാവസ്ഥ വ്യതിയാനവും മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരുടെ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നത്. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അനധികൃത പണമിടപാട് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ പണം നൽകി വൈകിട്ട് പലിശ സഹിതം തിരിച്ചുവാങ്ങുന്ന രീതിയിലാണ് പ്രവർത്തനം. പണം തിരികെ നൽകാത്ത വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നതും പതിവ് സംഭവമാണ്. പലിശക്കാരുടെ ഭീഷണിക്ക് മുമ്പിൽ പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |