ഈരാറ്റുപേട്ട: ഗോഡൗണിലും പണി സൈറ്റിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ. ഈരാറ്റുപേട്ട തെക്കേക്കര മദീന തോട്ടുങ്കൽ നൗഫൽ (39), ചേന്നാട് കെട്ടിടം പറമ്പ് ചെരുവിൽ വീട്ടിൽ സുഭാഷ് (44) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഈ വർഷം ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കെട്ടിട കോൺട്രാക്ടറായ പൂഞ്ഞാർ സ്വദേശിയുടെ പെരുനിലം, മറ്റക്കാട് എന്നീ സ്ഥലത്തുള്ള ഗോഡൗണുകളിലും, കൂടാതെ പണി സൈറ്റിലും മറ്റും സൂക്ഷിച്ചിരുന്ന നൂറോളം ഇരുമ്പ് ഷീറ്റുകളും, 200 മുട്ട് ജാക്കികളും, 70 സ്പാനും, മൂന്ന് ടൺ ഇരുമ്പും, 25 ചാക്കോളം സിമന്റും, ഒരു ക്ലോസെറ്റും ഉൾപ്പെടെ 9 ലക്ഷത്തോളം രൂപ വില വരുന്ന സാധനസാമഗ്രികൾ ഇയാളുടെ ജോലിക്കാർ കൂടിയായ ഇരുവരും പാല സമയങ്ങളിലായി മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് ഇവരെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പിടികൂടി. എസ്.ഐ വിഷ്ണു വി.വി, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഒമാരായ ജിനു, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ്, ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |