എം.ജി സർവകലാശാല കലോത്സവത്തിലെ മോണോ ആക്ട് വേദിയിൽ ആഭിനയിച്ച് തകർക്കുമ്പോൾ പാലാ ചേർപ്പുങ്കൽ ബി.വി.എം കോളേജിലെ ബി.സി.എ രണ്ടാം വർഷ വിദ്യാർത്ഥി നോയൽ സ്റ്റാലിൻ കരുതിയിരുന്നില്ല താൻ അവതരിപ്പിക്കുന്ന കഥയുടെ രചയിതാവ് സദസിലുണ്ടാകുമെന്ന്. കണ്ണൂർ കലാപം വിഷയമാക്കി കലാഭവൻ നൗഷാദ് രചിച്ച കഥയായിരുന്നു നോയൽ അവതരിപ്പിച്ചത്. വർഷങ്ങൾക്ക് മുമ്പ് സ്കൂൾ കലോത്സവ വേദിയിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹമായ പ്രകടനം യൂ ടൂബിൽ കണ്ട് പഠിച്ചാണ് നോയൽ വേദിയിൽ അവതരിപ്പിച്ചത്.
നോയൽ ഉൾപ്പടെ പതിനഞ്ചിലധികം മത്സരാർത്ഥികളാണ് കലാഭവൻ നൗഷാദിന്റെ വിവിധ സ്ക്രിപ്റ്റുകൾ വേദിയിലെത്തിച്ചത്. പ്രകടനത്തിൽ വരുത്തിയ അക്ഷരപ്പിശകുൾപ്പടെയുള്ള പിഴവുകൾ നേരിട്ട് പറഞ്ഞുകൊടുത്തപ്പോഴാണ് താൻ അറിയാത്ത സാക്ഷാൽ ഗുരുവാണ് മുന്നിൽ നിൽക്കുന്നതെന്ന് നോയൽ തിരിച്ചറിഞ്ഞത്. സിനിമാതാരങ്ങളായ രചന നാരായണൻകുട്ടി, മുക്ത, ഹൈബി ഈഡൻ എം.എൽ.എയുടെ ഭാര്യ അന്ന തുടങ്ങി നിരവധി ശിഷ്യസമ്പത്തിന് ഉടമ കൂടിയാണ് നൗഷാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |