പൊൻകുന്നം: രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. സി.വി.തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജിജി അഞ്ചാനി, തോമസ് കല്ലാടൻ, അഡ്വ.തോമസ് കുന്നപ്പള്ളി, അഡ്വ.പി.എ.ഷെമീർ , പ്രൊഫ.റോണി കെ.ബേബി, ഷിൻസ് പീറ്റർ, അഡ്വ.പി.ജീരാജ്, മനോജ് തോമസ്, പി.പി.ഇസ്മായിൽ, മുണ്ടക്കയം സോമൻ , പി.എം.സലിം , അബ്ദുൽ കരീം മുസലിയാർ, രവി വി.സോമൻ , കെ.എം.നൈസാം, കെ.എസ്.ഷിനാസ്, ലൂസി ജോർജ്, ശ്രീകല ഹരി, ജോ പായിക്കാടൻ, അഡ്വ.അഭിലാഷ് ചന്ദ്രൻ, എം.കെ.ഷെമീർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |