കട്ടപ്പന: എൽ.ഡി.എഫിലെ മുന്നണി ധാരണപ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ് രാജിവെച്ചു. 13-ാം ഡിവിഷൻ വളകോട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐ പ്രതിനിധി മനോജ് ഒന്നര വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് രാജിവെച്ചത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സജി കെ. തോമസിന് രാജിക്കത്ത് കൈമാറി. ഇരട്ടയാർ ഡിവിഷനിൽ നിന്നുമുള്ള കേരള കോൺഗ്രസ് ( എം.) പ്രതിനിധി ജോസ് സ്കറിയ കണ്ണമുണ്ടയിലായിരുന്നു ആദ്യ 18 മാസം. തുടർന്ന് സി.പി.ഐയ്ക്ക് 19 മാസവും നൽകി. ഇനി സി.പി.എമ്മിന് 20 മാസവുമാണുള്ളത്. 11-ാം ഡിവിഷനിൽ നിന്നുള്ള വി.പി. ജോൺ പ്രസിഡന്റാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |