കോട്ടയം: തിരഞ്ഞെടുപ്പുകാലത്ത് നോട്ടയിലൂടെ ജനങ്ങൾക്കു പ്രതിഷേധിക്കാനുള്ള അവസരം പൗരന്റെ അവകാശമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. സ്ഥാനാർത്ഥികൾക്ക് നൽകുന്ന പരിഗണന നോട്ടയ്ക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണം. ജനങ്ങളിൽ അവബോധം സൃഷ്ടിച്ചാൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. ജനദ്രോഹപരമായ ഹർത്താൽ, പണിമുടക്ക് എന്നിവ നടത്തി ജനത്തിനെ കഷ്ടപ്പെടുത്തുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇത്തരം വിഷയങ്ങളിൽ തങ്ങളുടെ പ്രതിഷേധം നോട്ടയിൽ രേഖപ്പെടുത്താൻ ജനത്തിന് അവകാശമുണ്ട്. എം എല്‍ എമാരായിരിക്കുന്നവര്‍ പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കുന്നത് തടയുക, ഒരാള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കമ്മിഷന് സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |