കോട്ടയം: ഐശ്വര്യത്തിന്റെ കണിക്കാഴ്ചയുമായി എത്തുന്ന വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ നാടും നഗരവും. നാളെ വിഷുക്കണിയും സദ്യ ഒരുക്കാനും ആഘോഷം കെങ്കേമമാക്കാനും വേണ്ടതെല്ലാം വാങ്ങാനുള്ള തിരക്കാണ് എങ്ങും. അതേസമയം വിപണിയിലെ വിലക്കയറ്റം സാധാരണക്കാരുടെ നട്ടൊല്ലൊടിക്കും.
വിഷു പ്രമാണിച്ച് പ്രത്യേകം പടക്കക്കടകൾക്ക് ലൈസൻസ് എടുത്ത് വ്യാപാരികളും സജ്ജമായി. ശബ്ദത്തെക്കാൾ വർണങ്ങൾക്കു പ്രാധാന്യം നൽകുന്ന ഇനങ്ങൾക്കു തന്നെയാണ് ഇത്തവണയും ആവശ്യക്കാരേറെ. അതേസമയം വൈക്കം താലൂക്കിൽ പടക്കക്കടകൾക്കുള്ള ലൈസൻസ് ചുരുക്കിയത് പതിവായി കച്ചവടം നടത്തുന്നവരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിഷുവിനോടനുബന്ധിച്ച് വിവിധ ഓഫറുകളുമായി വസ്ത്ര, ഗൃഹോപകരണ വിപണിയും സജീവമായി. തുണിക്കടകളിൽ സ്റ്റോക്ക് ക്ളിയൻസ് സെയിലും ഗൃഹോപകരണ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം വരെ ഓഫറുമിട്ടാണ് വിൽപ്പന. ജില്ലയിൽ പ്രത്യേക വിഷുച്ചന്തകളും സജീവമാണ്.
പച്ചക്കറി വിൽപന കേന്ദ്രങ്ങളിലെല്ലാം പൊന്നിൻ നിറമുള്ള കണിവെള്ളരികൾ ഇടംപിടിച്ചിട്ടുണ്ട്. കിലോഗ്രാമിന് 30 രൂപയായിരുന്നു ഇന്നലത്തെ വില.
പച്ചക്കറി വില
മുളക്: 68
വെണ്ടക്ക: 58
തക്കാളിപ്പഴം: 48
മുരിങ്ങക്ക:48
പാവയ്ക്ക: 78
വഴുതന: 62
ബീൻസ് :118
ബീറ്റ് റൂട്ട്: 58
കാരറ്റ്: 76
ഏത്തയ്ക്ക:48
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |