പുളിക്കൽ കവല:ലഹരി വെടിയുക,ലഹരി തടയുക എന്ന ഉദാത്തമായ ദൗത്യം ജാഗ്രതയോടെ നിറവേറ്റുവാൻ നമുക്കേവർക്കുമുള്ള കടമ നിറവേറ്റണമെന്ന് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭയിൽ ആരംഭിച്ച 40നും, 60 നും ഇടയിലുള്ള സഭാഗംങ്ങളുടെ സംഘടനയായ സെന്റ് ഡയനീഷ്യസ് ഫോറത്തിന്റെ ഇടവക തല യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ.അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു സഹ വികാരി ഫാ.ജോൺ സ്‌കറിയ,ട്രസ്റ്റി എം.എ.അന്ത്രയോസ്,സെക്രട്ടറി രാജൻ ഐസക്, ഫോറം കൺവീനർ സന്തോഷ് ഏബ്രഹാം മൂലയിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |