പൊൻകുന്നം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അവലോകനവും കർമ്മപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് തല യോഗം നടന്നു. എട്ടുപഞ്ചായത്തുകളിലെ ഫെസിലിറ്റേറ്റർമാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ 2505 ആക്‌ടീവ് കുടുംബങ്ങൾ നിലവിലുണ്ടെന്നും നടപ്പുസാമ്പത്തികവർഷം 1,15,041 തൊഴിൽദിനം കൊടുത്തുവെന്നും ബെറ്റി റോയി പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ മറിയാമ്മ എബ്രഹാം, പ്രേമ ബിജു, അംഗങ്ങൾ എന്നിവർ പങ്കെടുത്തു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |