
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസിൽ ജമ്മു കാശ്‌മീർ ബാരാമുള്ള സ്വദേശിയായ ഡോ. ബിലാൽ നസീർ മല്ലയെ എൻ.ഐ.എ അറസ്റ്റു ചെയ്‌തു. കേസിൽ എട്ടാമത്തെ അറസ്റ്റാണിത്. ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചെങ്കോട്ടയ്‌ക്കു സമീപത്തെ സ്‌ഫോടനത്തിന്റെ ആസൂത്രണത്തിൽ ബിലാലിന് നിർണായക പങ്കുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. സ്‌ഫോടനത്തിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിയ്‌ക്ക് പ്രതി സുരക്ഷിത താവളമൊരുക്കി. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചു. അതേസമയം,ജമ്മു കാശ്‌മീർ അനന്തനാഗിലെ വനപ്രദേശങ്ങളിൽ ഇന്നലെ ഏജൻസികൾ പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |