എലിക്കുളം: പഞ്ചായത്തിന്റെ വികസന കോൺക്ലേവിന്റെ ഭാഗമായി ലൈഫ് കുടുംബസംഗമം ഇന്ന് നാലിന് ഇളങ്ങുളം ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ലൈഫ്മിഷൻ പദ്ധതിപ്രകാരം വീട് നിർമ്മാണം പൂർത്തീകരിച്ചവർക്കുള്ള താക്കോൽദാനവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്തംഗങ്ങളായ ടി.എൻ.ഗിരീഷ്‌കുമാർ, ജെസി ഷാജൻ, ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ മാത്യു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |