
കോട്ടയം: സി.പി.ഐ താഴത്തങ്ങാടി മുൻ ബ്രാഞ്ച് സെക്രട്ടറി കിരൺ പ്രസാദും, ആം ആദ്മി പ്രവർത്തകൻ ജോസഫ് വർഗ്ഗീസും ബി.ജെ.പിയിൽ ചേർന്നു. ദേശീയ കൗൺസിൽ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, എന്നിവർ ഷാൾ അണിയിച്ച് ഇരുവരേയും സ്വീകരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ലാൽകൃഷ്ണ, സംസ്ഥാന കൗൺസിൽ അംഗം ഇ.എൻ.സുബാഷ്, കോട്ടയം മണ്ഡലം പ്രസിഡന്റ് വി.പി. മുകേഷ്, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് അജയ് ജോസഫ് കൊണ്ടോടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |