കോട്ടയം: കേരള പട്ടികജാതി സംരക്ഷണ സർവേ, പരിശീലന, വികാസ പരിപാടിയുടെ ഭാഗമായി ബി.സി.എം കോളേജ് കോട്ടയം, ജില്ലാ ട്രൈബൽ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോളേജ്, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. പ്രൊഫ.കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളും സാമൂഹിക സാംസ്‌കാരിക സവിശേഷതകളും എന്ന വിഷയത്തിലായിരുന്നു മത്സരം. സ്‌കൂളുകളിൽ സെന്റ് ആൻസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. കോളേജുകളിൽ പാലാ സെന്റ് തോമസ് കോളേജ് ഒന്നാം സമ്മാനം കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |