ഓപ്പറേഷൻ തൂഫാൻ  സ്വാഗതാർഹം

Thursday 04 June 2026 12:54 AM IST

കോട്ടയം : സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ പൂർണമായും നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതി സ്വാഗതാർഹമെന്ന് മാർത്തോമ്മാ സഭ ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് കോട്ടയം കൊച്ചി ഭദ്രാസന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മാർത്തോമ്മാ സഭ ഭദ്രാസന വികാരി ജനറാൾ ഫാ.ഡോ.സാംസൺ എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭാ ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സ് എബ്രഹാം, വികസന സംഘം ഭദ്രാസനം സെക്രട്ടറി കുരുവിള മാത്യൂസ്,ട്രഷറർ കോരാ കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റിയംഗം എം.എസ്.റോയ്, രാജു എബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുംകന്നേൽ, പി.കെ തോമസ് പ്ലാച്ചിറ, മാത്യൂസ് പൊയ്കയിൽ,രാജു തോട്ടുങ്കൽ, അജേഷ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.