SignIn
Kerala Kaumudi Online
Thursday, 19 September 2024 4.44 PM IST

പച്ചക്കറി, ചിക്കൻ വില കുറയുന്നു മീൻ വില മേലേയ്ക്ക്

Increase Font Size Decrease Font Size Print Page
fish

കോട്ടയം: ഡീസൽവില നൂറുകടന്നെങ്കിലും പച്ചക്കറി വിലയിൽ വലിയ കയറ്റമില്ല. ചിക്കൻ വിലയിലും കുറവുണ്ടായി. എന്നാൽ മീൻ വില കൂടി. കഴിഞ്ഞ ആഴ്‌ച വരെ കൂടി നിന്ന പച്ചക്കറി വിലയാണ് ഇപ്പോൾ കുറയുന്നത്. മറ്റു സംസ്ഥാനങ്ങളിലെ മഴ മൂലം പച്ചക്കറി വരവ് കുറഞ്ഞതിനാൽ കഴിഞ്ഞ ആഴ്‌ച വരെ വിലയിൽ വർദ്ധനവ് ഉണ്ടായിരുന്നു . ഇപ്പോൾ വിളവെടുപ്പും പൂർത്തിയായതോടെ വില കുറയുകയാണ്.

സവാളയ്‌ക്ക് കഴിഞ്ഞ ആഴ്‌ച 60 രൂപവരെയുണ്ടായിരുന്നിടത്ത് ഇപ്പോൾ 38 രൂപയാണ്. ഏറെക്കാലമായി 20 രൂപയിൽ നിന്നിരുന്ന തക്കാളിവില കഴിഞ്ഞ ആഴ്‌ച 60 രൂപയിലെത്തിയിരുന്നു . ഇപ്പോൾ 30 ആയി. നൂറിനടുത്തെത്തിയ കാരറ്റ് വിലയിലും ചെറിയ കുറവുണ്ടായി. 80 രൂപയായിരുന്ന ഉള്ളി ഇന്നലെ 60 രൂപയ്‌ക്കാണ് വിറ്റത്. കിഴങ്ങ് വില ഇരട്ടിയോളം വർദ്ധിച്ച് 40 രൂപയിൽ എത്തിയിരുന്നു, അതും കുറഞ്ഞു.

മൈസൂർ, കോയമ്പത്തൂർ, മേട്ടുപാളയം, തേനി തുടങ്ങിയിടങ്ങളിൽ നിന്നാണ് ജില്ലയിൽ പച്ചക്കറി കൂടുതലായെത്തുന്നത്.

ചിക്കൻവിലയിൽ

കുറവ്

കഴിഞ്ഞ ആഴ്‌ച 150 രൂപ കടന്ന ചിക്കന് 125 ആയി. നവരാത്രി ദിനങ്ങളെ തുടർന്നാണ് ഈ വിലക്കുറവ്. എന്നാൽ, മീൻ വിലയിൽ വർദ്ധനവാണുണ്ടായത്. മത്തിക്ക് 240 രൂപയായി. കിളിയ്‌ക്കും അയലയ്ക്കും 300 മുതൽ 500 രൂപ വരെ കൊ‌ടുക്കണം. കരിമീനിന് 600 രൂപയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, FISH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.