കോട്ടയം: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കളക്ടറേറ്റിൽ നടക്കും. കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. പബ്ലിക് റിലേഷൻസ് മേഖല ഉപഡയറക്ടർ കെ.ആർ.പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിക്കും. മാദ്ധ്യമപ്രവർത്തകൻ വൈക്കം മധു മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം. ജിനു പുന്നൂസ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, സാക്ഷരത മിഷൻ കോ ഓർഡിനേറ്റർ ഡോ.വി.വി. മാത്യു, ഐ.പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകല എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |