SignIn
Kerala Kaumudi Online
Thursday, 19 September 2024 8.00 PM IST

പച്ചക്കറി കർഷകർക്ക് സഹായം ലഭ്യമാക്കും

Increase Font Size Decrease Font Size Print Page
farmer

ചങ്ങനാശേരി: പച്ചക്കറി കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ മാസമുണ്ടായ അതിതീവ്ര മഴയും കാറ്റും വെള്ളപ്പൊക്കവും മൂലം പച്ചക്കറി കൃഷി നശിച്ചുപോയ, വ്യക്തിഗത അപേക്ഷ സമർപ്പിച്ചവർക്കാണ് സഹായം എത്തിക്കുന്നത്. നിരവധി കർഷകരാണ് ചങ്ങനാശേരിയിലെ വിവിധ പ്രദേശങ്ങളിൽ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും സ്വകാര്യ- സർക്കാർ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കി കടക്കെണിയിലായിട്ടുള്ളത്. ഇതേ തു‌ടർന്നാണ് എം എൽ എ വിഷയത്തിൽ ഇടപെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, FARMER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.