കോട്ടയം : കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും എത്തുന്ന വന്യമൃഗങ്ങളെ നേരിടാനുള്ള അവകാശവും അധികാരവും ജനങ്ങൾക്കു ലഭിക്കുന്ന തരത്തിൽ വന്യജീവി, വനനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യം മൂലം ദുരിതം അനുഭവിക്കുന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ കർഷകരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന കമ്മിറ്റിക്ക് നൽകി. വനംവകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാർക്കും ഇത് കൈമാറും. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എൽബി കുഞ്ചിറകാട്ടിൽ, സിറിയക്ക് ചാഴികാടൻ, അഖിൽ ഉള്ളപ്പള്ളി , തോമസൂട്ടി വരിക്കയിൽ എന്നിവർ സന്ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |