കോട്ടയം : അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദ്വിദിന മെഗാ തൊഴിൽമേള നടത്തും. കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസിന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ നൈപുണ്യ വികസന കമ്മിറ്റി കളക്ടറേറ്റിൽ യോഗം ചേർന്നു. ജില്ലാ ഭരണകൂടത്തിന്റെനേതൃത്വത്തിൽ ആദ്യമായി നടത്തുന്ന തൊഴിൽമേള മുഖേന പരമാവധിപേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ സജീവ ഇടപെടൽ ഉണ്ടാകണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് പറഞ്ഞു. പരിപാടിയെക്കുറിച്ച് കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ് എക്സിക്യൂട്ടീവ് കെ.എസ്.അനന്തു കൃഷ്ണൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |