പാലാ : കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ ഏഴാമത് മഹാകവി പാലാ പുരസ്കാരത്തിന് കവി ആലങ്കോട് ലീലാകൃഷ്ണൻ അർഹനായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ.ആർ.എസ്.വർമ്മജി (ചെയർമാൻ), കേരളസർക്കാർ ഭാഷാ വിദഗ്ദ്ധ സമിതി അംഗം ചാക്കോ സി പൊരിയത്ത്, സാംജി ടി.വി പുരം എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രൊഫ.ആർ.എസ്.വർമ്മജി, കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ.ജോർജ്ജ്.സി.കാപ്പൻ, അവാർഡ് കമ്മിറ്റി രംഗങ്ങളായ രവിപാലാ, രവി പുലിയന്നൂർ, ചാക്കോ സി. പൊരിയത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |