കോട്ടയം: പൊള്ളുന്ന വിലകാരണം വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളിൽ നിന്ന് മുരിങ്ങക്കാ പതിയെ പതിയെ പുറത്തായി. കിലോഗ്രാമിന് 350 രൂപയാണ് ഇപ്പോൾ ഹോൾസെയിൽ വില, എന്നാൽ റീടെയിൽ വില 400 രൂപയ്ക്കടുത്ത് വരും.ഇത് കാരണം വിറ്റുപോകാനുള്ള സാദ്ധ്യത കുറഞ്ഞതിനാൽ വ്യാപാരികൾ മുരിങ്ങയ്ക്ക കൂടുതലായി ഇപ്പോൾ എടുത്ത് വയ്ക്കാറില്ല. ഹോട്ടലുകളിൽ സാമ്പാറിനും അവിയലിനുമൊപ്പം മുരിങ്ങക്കാ കിട്ടാൻ ഇത്തിരി പ്രയാസപ്പെടും. കൂടുതൽ തിരഞ്ഞാൽ ഒന്നാേ ഒറ്റയോ കണ്ടെങ്കിലായി. തമിഴ്നാട്ടിൽ സീസൺ ആണെങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ ഉത്പാദനവും കുറഞ്ഞു ഇതോടെ സംസ്ഥാനത്തേക്ക് ഇറക്കുമതി നിലച്ചു. ഇതാണ് മുരിങ്ങക്കോൽ വിപണിയിൽ ലഭിക്കാൻ പ്രയാസം.നഗരത്തിലെ പ്രധാനപ്പെട്ട ചില ഹോട്ടലുകളിൽ ഇപ്പോൾ മുരിങ്ങക്കായ്ക്ക് പകരം ചീരയുടെ കമ്പ് മുറിച്ചാണ് ഇടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |