അടിമാലി: ദേശീയ പാതയോരത്ത് പഞ്ചായത്ത് സ്ഥാപിച്ച എൽ.ഇ.ഡി. സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന രഹിതം. 2018 - 19ൽ ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി വാളറ മുതൽ കൂമ്പൻ പാറ വരെ 27 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 60 ലൈറ്റുകളാണ് പ്രവർത്തിക്കാത്തത്. 3 വർഷത്തെ വാറന്റിയോടെ അനേർട്ടിന്റെ മോഡൽ ടൈപ്പ് 2 സ്ടീറ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനെ തുടർന്ന് മിക്ക ലൈറ്റുകളും നശിച്ചു. ഇവയുടെ സ്റ്റോറേജ് ബാറ്ററികളും സോളാർ പാനലുകളും പ്രവർത്തനക്ഷമമല്ലാത്തതിനെ തുടർന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്. കൃത്യമായി അറ്റകുറ്റ പണികൾ സോളാർ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ കൊണ്ട് ചെയ്യിക്കാഞ്ഞതാണ് ഈ അവസ്ഥയ്ക്ക് കാരണം. 2021 ൽ കരാർ വ്യവസ്ഥയും അവസാനിച്ചു. പുതിയ കരാറുകാരെ കണ്ടെത്തി സോളാർ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |