എരുമേലി: എം.എൽ.എ സർവീസ് ആർമി നിരാലംബർക്കായി നടപ്പാക്കുന്ന കാരുണ്യഭവന നിർമാണ പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് 12 മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കിൻഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ഫാ. ജയിംസ് കൊല്ലംപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന് എന്നിവര്‍ പ്രസംഗിക്കും. എം.എൽ.എ സർവീസ് ആർമിയുടെ വിവിധ സേവനങ്ങളാണ് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |