കോട്ടയം : ജില്ലയിൽ രണ്ടരലക്ഷം ആളുകൾ കോൺഗ്രസ് പാർട്ടിയിൽ അംഗങ്ങളാകുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ഡിജിറ്റൽ മെമ്പർഷിപ്പും, പേപ്പർ മെമ്പർഷിപ്പും ഒരേ പോലെ ഉപയോഗിച്ച് ആളുകൾക്ക് അംഗത്വമെടുക്കാം. ഇന്ന് രാവിലെ 7 ന് 1564 ബൂത്ത് കമ്മിറ്റികളിലും അതത് ബൂത്തുകളിലെ പ്രധാന വ്യക്തികൾക്ക് അംഗത്വം നല്കി ഉദ്ഘാടനം നടക്കും. ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബൂത്തിൽ നിർവഹിക്കും. മെമ്പർഷിപ്പ് കാമ്പയിൻ 30 ന് അവസാനിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച നൂറ് കണക്കിന് ആളുകൾ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |