SignIn
Kerala Kaumudi Online
Friday, 20 September 2024 1.52 AM IST

എരുമേലി ഇടത്താവളം പദ്ധതിക്ക് തുടക്കമായി.

Increase Font Size Decrease Font Size Print Page
sabari

എരുമേലി. കിഫ്ബിയുടെ സഹായത്തോടെ 14.75 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എരുമേലിയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ശബരിമല തീർത്ഥാടകർക്കായി നിർമ്മിക്കുന്ന എരുമേലി ഇടത്താവളം പദ്ധതിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
എരുമേലി വലിയമ്പലത്തിന് സമീപം രണ്ട് ഭാഗങ്ങളിൽ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടം ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 16 മുറികൾ, ഡോർമെറ്ററി, ശൗചാലയം, ഹാൾ, മെസ്, പാർക്കിംഗ് തുടങ്ങിയവയാണ് ഇടത്താവളത്തിൽ ഉണ്ടാകുക. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗങ്ങളായ മനോജ് ചരളേൽ, പി.എം.തങ്കപ്പൻ, ദേവസ്വം സെക്രട്ടറി അനിത, എരുമേലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.പി.സതീഷ് കുമാർ, മുണ്ടക്കയം അസി.കമ്മിഷണർ ജി.ബൈജു, ചീഫ് എൻജിനീയർ ജനറൽ ജി.കൃഷ്ണകുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ.അജിത് കുമാർ, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അനിശ്രീ സാബു , ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്വാഗത സംഘം കൺവീനറുമായ റ്റി.എസ്.കൃഷ്ണകുമാർ, വാർഡംഗം ലിസി സജി, സി.പി.എം എരുമേലി ലോക്കൽ സെക്രട്ടറി വി.ഐ.അജി, സി.പി ഐ എരുമേലി ലോക്കൽ സെക്രട്ടറി വി പി സുഗതൻ, കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് , എരുമേലി മഹല്ല് മുസ്ലീം ജമാഅത്ത് പ്രസിഡന്റ് പി.എ ഇർഷാദ്, ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ജോസ് പഴയതോട്ടം, ഐ.യു.എം.എൽ പ്രതിനിധി നൗഷാദ് കുറുങ്കാട്ടിൽ, ഐ.എൻ.എൽ പ്രതിനിധി സലിം വാഴമറ്റം എന്നിവർ പങ്കെടുത്തു.

പാർട്ടി പരിപാടിയാക്കി. ബി.ജെ.പി ബഹിഷ്ക്കരിച്ചു.

സ്വാഗതസംഘം യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ പരിഗണിക്കാതെ ഉദ്ഘാടന ചടങ്ങ് പാർട്ടി പരിപാടിയാക്കി മാറ്റിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ബഹിഷ്ക്കരിച്ചു. എരുമേലിയിലെ സാമുദായിക സംഘടനകളെ ഒന്നടങ്കം ഒഴിവാക്കി രാഷ്ട്രീയടിക്കാരെ മാത്രം ക്ഷണിക്കുകയായിരുന്നുവെന്നും ബി.ജെ.പി നേതാക്കളായ അനിയൻ എരുമേലി, കെ.ആർ.സോജി എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, SABARI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.