SignIn
Kerala Kaumudi Online
Thursday, 19 September 2024 2.17 PM IST

കാ‌ടും കാട്ടരുവികളും കടന്ന് ക്ളാസിലേയ്ക്ക്...

Increase Font Size Decrease Font Size Print Page
schl1

കോട്ടയം. ഒറ്റനോട്ടത്തിൽ കാട്ടിലെന്ന പോലെ വളർന്നു പന്തലിച്ച കുറേ മരങ്ങളും പാറക്കെട്ടുകളും അതിനി‌ടയിലൂടൊഴുകുന്ന അരുവിയുമൊക്കെയാണ് കാണുക. ഇടയ്ക്ക് മാന്ത്രികകോട്ടയിലെന്ന പോലെ വാതിലും ജനലുകളും. മുകളിൽ ഒാടിട്ട മേൽക്കൂര മാത്രമാണ് അതൊരു കെട്ടിടമാണെന്ന് തോന്നിപ്പിക്കുന്നത്. തൊട്ടരികിലെത്തുമ്പോൾ കാടല്ല, അതുല്യമായൊരു ചിത്രപ്പണിയാണെന്ന് ബോദ്ധ്യപ്പെടും.

പുതുപ്പള്ളിയിലെ വെള്ളൂക്കുട്ട എൽ.പി. സ്‌കൂളിന്റെ ചുമരുകളിലാണ് ത്രിമാനതയാർന്ന ഈ ചിത്രകലാ വൈഭവം. ചിത്രകാരനും സംഗീത സംവിധായകനുമായ സിബി പീറ്ററാണ് ഈ സൃഷ്ടിക്ക് പിന്നിൽ. ഒരു സ്‌കൂളിന്റെ ചുവർ പൂർണമായും ഏകനായി വരച്ചു തീർത്തെന്ന പ്രത്യേകതയുമുണ്ട്.

മരങ്ങളോടുള്ള സ്‌നേഹം കുട്ടികളിലുണർത്തുന്നതിനും പരിസ്ഥിതിബോധം വളർത്തുന്നതിനുമാണ് സ്‌കൂൾചുവരിൽ വനം ചിത്രീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. ജംഗിൾ ബുക്ക് കഥകൾ പറയുന്ന ചിത്രങ്ങളാണ് ചുവരിലുള്ളത്.

സ്‌കൂളുമായി ബന്ധപ്പെട്ട് സതീർത്ഥ്യർ എന്നൊരു മ്യൂസിക് ആൽബവും സിബി ചിത്രീകരിച്ചിട്ടുണ്ട്. പൂർവവിദ്യാർത്ഥികൾ സ്‌കൂളിലേക്ക് മടങ്ങി വന്ന് പഴയകാലം ഓർക്കുന്നതാണ് ആൽബത്തിന്റെ സാരാംശം. ഇതിന്റെ ചിത്രീകരണവേളയിൽ സ്‌കൂളിൽ എത്തിയപ്പോഴാണ് പ്രധാനാദ്ധ്യാപിക ശാലിനി തോമസ് ചുവർചിത്രം വരയ്ക്കുന്നതിനെപ്പറ്റി പറഞ്ഞതും പ്രതിഫലം വാങ്ങാതെ സിബി ആ ദൗത്യം സ്വയം ഏറ്റെടുത്തതും.

വാട്ടർ കളർ, എമൽഷൻ എന്നിവ ഉപയോഗിച്ചാണ് ചിത്രരചന നിർവഹിച്ചത്. ഇതിനിടെ കുട്ടികൾക്ക് ഡെമോൺട്രേഷൻ ക്ളാസെടുക്കാനും സിബി ശ്രദ്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, SCHOOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.