വൈക്കം. കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി. വൈക്കം ടി.വി പുരം മോഴിക്കോട് പുന്നമറ്റത്തിൽ ഹനുമാൻ കണ്ണൻ എന്നു വിളിക്കുന്ന കണ്ണനെ (31) ആണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജി ആറ് മാസത്തേക്ക് നാടു കടത്തിയത്. വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച, കൊലപാതകശ്രമം, അതിക്രമിച്ചുകയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്. അഗ്നിശമനസേന ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |